ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം ഇന്ന് നടക്കും

കാന്‍ബറയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.40 നാണ് മത്സരം. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനല്‍ ഇലവനില്‍ എത്തുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സഞ്ജു ടീമിലെത്താന്‍ നേരിയ സാധ്യത മാത്രമേ കാണുന്നുള്ളൂ.ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യുമെന്നത് ഉറപ്പാണ്. ഏകദിന പരമ്ബര നഷ്ടപ്പെട്ടതിന്‍്റെ പശ്ചാത്തലത്തില്‍ ഒരു റിസ്ക് എടുക്കാന്‍ ഇന്ത്യ തയ്യാറാവില്ല. മൂന്നാം നമ്ബറില്‍ കോലിയും നാലാം നമ്ബറില്‍ ശ്രേയാസും ഉറപ്പ്. അഞ്ചാം നമ്ബരിലാണ് സഞ്ജുവിന്‍്റെ സാധ്യത. മനീഷ് പാണ്ഡെയാണ് മലയാളി താരത്തിനു വെല്ലുവിളി ഉയര്‍ത്തുക. ന്യൂസീലന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനം മനീഷിന് തുണയാകുമെന്നാണ് വിലയിരുത്തല്‍. ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനും ഒരുപോലെ കഴിയുന്ന താരത്തെ മറികടന്ന് സഞ്ജു എത്താനുള്ള സാധ്യത വളരെ വിരളമാണ്. അതല്ലെങ്കില്‍ ബാറ്റിംഗ് ഡെപ്തിനെ അപ്പാടെ വിശ്വസിച്ച്‌ ഫിനിഷിംഗ് ഡ്യൂട്ടി സഞ്ജുവിനു നല്‍കാന്‍ കോലി തയ്യാറാവണം. ന്യൂസീലന്‍ഡിനെതിരെ സൂപ്പര്‍ ഓവറില്‍ താരത്തെ ഇറക്കി അങ്ങനെയൊരു വിശ്വാസം തനിക്കുണ്ട് എന്ന് തെളിയിച്ചയാളാണ് കോലി. അതുകൊണ്ട് തന്നെ ആ സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ, ടാക്ടിക്കലി ചിന്തിക്കുമ്ബോള്‍ സഞ്ജു ഇന്ന് പുറത്തിരിക്കും.അഞ്ചാം നമ്ബറില്‍ ഇറങ്ങിയാല്‍ തന്നെ സഞ്ജു തിളങ്ങുമെന്നും തോന്നുന്നില്ല. നാച്ചുറലി ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാനായ സഞ്ജു തന്‍്റെ ഗെയിം അഗ്രസീവാക്കി മാറ്റിയെടുത്താണ്. അതുകൊണ്ട് തന്നെ ഒരു ഫിനിഷര്‍ റോളില്‍ സഞ്ജു എത്രത്തോളം മികച്ചു നില്‍ക്കും എന്നത് ചോദ്യ ചിഹ്നമാണ്.

Comments (0)
Add Comment