ഹാന്‍ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ടിബറ്റന്‍ അംഗങ്ങളെയും ഉപയോഗിച്ച് അരുണാചല്‍ അതിര്‍ത്തിയിലാണ് നുഴഞ്ഞ് കയറ്റ ശ്രമം ചൈന തുടങ്ങിയത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത് ഈ ലക്ഷ്യത്തോടെ ആണ്.എന്നാല്‍ ഗ്രാമങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ സേനാവിന്യാസം ശക്തമാക്കി. സമാധാനത്തിന് ഭംഗം ഉണ്ടാക്കുന്ന ഗൂഢനീക്കങ്ങള്‍ അപക്വവും പ്രകോപനപരവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങളുടെ നിര്‍മ്മാണമാണ് നടന്നിട്ടുള്ളത്.അതേസമയം അമേരിക്കന്‍ ഭൗമനിരീക്ഷണ ഏജന്‍സിയായ പ്ലാനറ്റ് ലാബ്സ് ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ചൈന പ്രതിരോധത്തിലായ്. ഇന്ത്യ- ചൈന- ഭൂട്ടാന്‍ മുക്കവലയ്‌ക്ക് അടുത്താണ് ഗ്രാമങ്ങള്‍. ബും ലാ ചുരത്തില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം ആണ് ഗ്രാമങ്ങളിലേയ്ക്ക് ഉള്ളത്. ദോക്‌ലാമില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രമെ ഇവിടെ നിന്ന് ദൂരം ഉള്ളു.