ഈ വര്‍ഷം തുടക്കം മുതല്‍ യൂറോപ്പില്‍ അഞ്ചുലക്ഷം ബാറ്ററി ഇലക്‌ട്രിക് കാറുകള്‍ വിറ്റതായി ഷെമിത് ഓട്ടോമോട്ടീവ് റിസര്‍ച്ച്

പ്രകൃതിവാതക സംരക്ഷണത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് കമ്ബനികള്‍ അവകാശപ്പെട്ടു.റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനിലും യൂറോപ്പിലെ 17 വലിയ മാര്‍ക്കറ്റുകളിലുമായി ഹൈബ്രിഡ്സ് ഉള്‍പ്പെടെ എല്ലാ പ്ലഗ് ഇന്‍ കാറുകളുടേയും വില്പന പത്തുലക്ഷം കടന്നു.വിവിധ രാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമന നിയമങ്ങള്‍ ശക്തമാക്കിയതോടെ ഇലക്‌ട്രിക് കാറുകളുടെ വില്പനയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വിവിധ ഇലക്‌ട്രിക് കാറുകളുടെ നിര്‍മ്മാണത്തിനും ഗവേഷണത്തിനുമായി കമ്ബനികള്‍ കോടിക്കണക്കിന് തുകയാണ് മാറ്റിവയ്ക്കുന്നത്.

Comments (0)
Add Comment