ഹയാബുസാ -2 എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് ദക്ഷിണ ഓസ്ട്രേലിയയിലെ വൂമെറ പ്രദേശത്ത് ഉല്‍ക്കാ അവശിഷ്ടങ്ങളുമായി ഇറങ്ങിയത്.ബഹിരാകാശത്ത് റിയൂഗൂ എന്ന് പേരിട്ടിരിക്കുന്ന ഭീമന് ഉല്ക്കയിലിറങ്ങിയാണ് പേടകം പാറക്കഷ്ണങ്ങള്‍ ശേഖരിച്ചിരുന്നത്. മൂവായിരം ലക്ഷം കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ഉല്‍ക്കയുടെ സഞ്ചാര പഥം.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വാഹനത്തെ പൊതിഞ്ഞിരിക്കുന്ന കവചം ബഹിരാകാശത്തില്‍ വെച്ച് വേര്‍പെട്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ കടന്നത്. പര്യവേക്ഷ പേടകം ഭൂനിരപ്പിന് 10 കിലോമീറ്റര്‍ ഉയരെ പാരച്യൂട്ട് നിവര്‍ന്ന് താഴെ പതിച്ചു.