ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ നേരിടും

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. ഈ സീസണില്‍ ഇതുവരെ രണ്ട് ടീമുകള്‍ക്കും ജയം നേടാന്‍ കഴിഞ്ഞിട്ടില്ല.ഒരെണ്ണം തോറ്റു൦, രണ്ടെണ്ണം സമനിലയിലുമാണ് ഈ സീസണില്‍ അവരുടെ ആദ്യ മൂന്ന് മത്സരങ്ങള്‍. ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോവ എട്ട് തവണ വിജയിച്ചു. ബ്ലാസ്റ്റേഴ്സ് മൂന്ന് തവണ മാത്രമേ ജയിച്ചിട്ടുള്ളു.അതിനാല്‍ തന്നെ ഇന്ന് ഗോവയ്ക്കാണ് മുന്‍‌തൂക്കം. കിബു വികൂനയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ നല്‍കുന്നുണ്ട് എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സിഡോഞ്ചയ്ക്ക് പരിക്കേറ്റതിനാല്‍ ഫകുണ്ടോ പെരേര ആയിരിക്കും ഇന്ന് കളിക്കുക .

Comments (0)
Add Comment