ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി

2021 ജനുവരി മുതല്‍ ജലത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടിവരും. സബ്‌സിഡികള്‍ അര്‍ഹരായ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്ബത്തിക പരിഷ്‌കരണ പദ്ധതിയിലെ നിര്‍ദേശ പ്രകാരമാണ് നിരക്ക് വര്‍ധന. ഓരോ വര്‍ഷവും നിരക്ക് വര്‍ധനവ് ഉണ്ടാകും. വിദേശികളുടെ താമസയിടങ്ങളിലെ വൈദ്യുതി സബ്‌സിഡി 2023ഓടെയും ജല സബ്‌സിഡി 2024ഓടെയും പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതി. ഈ മേഖലയിലെ എല്ലാ സബ്‌സിഡികളും 2025ഓടെയാണ് പൂര്‍ണമായി ഒഴിവാകുന്നത്.വൈദ്യുതി, ജല വിതരണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിന് പുറമെ ഗാര്‍ഹിക, വ്യവസായിക, കാര്‍ഷിക മേഖലകളിലെയടക്കം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ഇതുവരെ നല്‍കി വന്നിരുന്നു. ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച്‌ സര്‍ക്കാരിന്റെ സാമ്ബത്തിക ഭാരവും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സബ്‌സിഡി ഒഴിവാക്കുന്നതിനായുള്ള തീരുമാനം. ഗാര്‍ഹിക മേഖലയിലെ വൈദ്യുതി നിരക്കുകള്‍ക്ക് 1987ന് ശേഷം മാറ്റം വന്നിട്ടില്ല.

Comments (0)
Add Comment