ഒലിവിയര്‍ ജീറൂഡ്, കര്‍ട്ട് സൌമ,പകരക്കാരനായ ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ചെല്‍സി ലീഡ്സിനെതിരെ 3-1 ന് തിരിച്ചുവരവ് നടത്തി

യുണൈറ്റഡ് കിംഗ്ഡത്തിലെ പുതിയ COVID-19 ടയര്‍ നിയമങ്ങള്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 2,000 ഹോം ആരാധകര്‍ പങ്കെടുത്തപ്പോള്‍, പാട്രിക് ബാംഫോര്‍ഡിലൂടെ ലീഡ്സ് ഒരു മുന്‍‌തൂക്കം നേടി.4 ആം മിനുട്ടില്‍ ആയിരുന്നു പാട്രിക്ക് ബാംഫോര്‍ഡ് ആദ്യ ഗോള്‍ നേടിയത്.അക്രമിച്ച്‌ കളിച്ച ചെല്‍സി 27 ആം മിനുട്ടില്‍ കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഒലിവര്‍ ജീറൂഡ് ചെല്‍സിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.രണ്ടാം പകുതിയില്‍ ശേഷിക്കുന്ന ഗോളുകള്‍ നേടിയ കര്‍ട്ട് സൌമ,ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ ചെല്‍സിയെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.ലിവര്‍പ്പൂള്‍,ടോട്ടന്‍ഹാം ടീമുകള്‍ക്ക് ഇന്ന് മല്‍സരം ഉള്ളതിനാല്‍ ആദ്യ സ്ഥാനത്തിന് വേണ്ടി ഇന്ന് നല്ല ഒരു പോരാട്ടം തന്നെ ഉണ്ടായേക്കാം.

Comments (0)
Add Comment