കാര്‍ഷിക പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടി പ്രിയങ്ക ചോപ്ര

കേന്ദ്രത്തിന്‍റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ദിവസങ്ങളായി തുടരുകയാണ്. ഇതിനിടെയാണ് കൂടുതല്‍ പേര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നത്.ഇന്ത്യയുടെ ഭക്ഷ്യസേനയെന്ന് കര്‍ഷകരെ വിശേഷിപ്പിച്ച പ്രിയങ്ക, അവരുടെ പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം മുതല്‍ പിന്തുണ പ്രഖ്യാപിച്ച ഒപ്പമുള്ള നടനും ഗായകനുമായ ദില്‍ജിത്ത് ദോസാഞ്ചിന്‍റെ ഒരു ട്വീറ്റ്, റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്ക വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

Comments (0)
Add Comment