ഇതിനായി മൂന്ന് കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നുണ്ട്. മിഷ്രിഫ്, ജഹ്റ, അഹ്മദി എന്നിവിടങ്ങളിലാണ് വാക്സിന് വിതരണ കേന്ദ്രങ്ങള്‍. വാക്സിന് കുവൈത്തിലെത്തിക്കാനും വിതരണത്തിനുമായി മൂന്ന് കമ്ബനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കോവിഡ് വാക്സിന് കുവൈത്തികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കും. എന്നാല്‍, ആരെയും നിര്ബന്ധിക്കില്ല. അതേസമയം, കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, മാറാരോഗികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവര്‍ തുടങ്ങിയവരെയാണ് മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് വാക്സിന് നല്‍കില്ല.വിതരണത്തിന് അപ്പോയിന്റ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. ഒാണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ തീയതി അനുവദിക്കും. ആദ്യ ബാച്ച് കുവൈത്തിലെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിന് തികയും. രണ്ടാം ബാച്ച് എത്തുന്നതോടെ 20 ശതമാനത്തിന് വാക്സിന് നല്‍കാനാവും. ഒരാള്‍ക്ക് രണ്ട് ഡോസ് ആണ് നല്‍കുക. ആദ്യ ഡോസ് കഴിഞ്ഞ് മൂന്നു മുതല്‍ നാലു വരെ ആഴ്ച കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് നല്‍കുക. വാക്സിന് എടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഡിസംബര്‍ അവസാനം മുതല്‍ ബാച്ചുകളായാണ് വാക്സിന് എത്തിക്കുക.ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഡിസംബര്‍ അവസാനം മുതല്‍ കുവൈത്തിലേക്ക് വാക്സിന് ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഡിസംബര്‍ അവസാനം മുതല്‍ കുവൈത്തിലേക്ക് വാക്സിന് ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേര്‍ക്ക് തികയും.