കൊറോണയില്‍ നിന്നും രക്ഷ നേടാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമായി ചെയ്ത പ്രവര്‍ത്തി ഒടുവില്‍ യുവാവിന് വിനയായി

ലണ്ടണ്‍: ശരീരത്തിന് ആവശ്യമുള്ളതിലേറെ വെള്ളം കുടിച്ചതാണ് 34 കാരനായ ലൂക്കിനെ രോഗിയാക്കി മാറ്റിയത്. ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഓരോ ദിവസവും ലൂക്ക് കുടിച്ചത്. ദിവസവും അഞ്ച് ലിറ്ററിലേറെ വെള്ളമാണ് ലൂക്ക കുടിച്ചിരുന്നത്.ഇതോടെ ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി. തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ മസ്തിഷ്‌കം വീങ്ങിയ നിലയിലാണെന്ന് കണ്ടെത്തി. നിലവില്‍ ഗുരുതരാവസ്ഥയി ലാണ് ലൂക്ക്.

Comments (0)
Add Comment