ഇത്തിഹാദിെന്റ കാര്‍ഗോ വിമാനത്തില്‍ അബൂദബി വിമാനത്താവളത്തിലാണ് വാക്സിന് എത്തിയത്. ഇത് വെയര്‍ഹൗസിലെ സ്റ്റോറേജിലേക്ക് മാറ്റി. ചൈനയുടെ സിനോഫോം വാക്സിനാണ് എത്തിയത്. ഇത് ആരോഗ്യ മേഖലയിലെ പ്രധാന നാഴികക്കല്ലാണെന്ന് അബൂദബി ആരോഗ്യ വിഭാഗം ചെയര്മാന് ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ് പറഞ്ഞു.സിനോഫോം വാക്സിന് കോവിഡ് പ്രതിരോധത്തിന് 86 ശതമാനം ഫലപ്രദമാണെന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിെന്റ വിലയിരുത്തല്‍. വാക്സിന് താല്പര്യമുള്ളവര് രജിസ്റ്റര്‍ ചെയ്യണമെന്നറിയിച്ച മന്ത്രാലയം തൊട്ടുപിന്നാലെ കുത്തിവെപ്പിന് സന്നദ്ധരാകുന്നവര്‍ക്ക് വാക്സിനെടുക്കാന്‍ വിവിധ എമിറേറ്റുകളില്‍ സൗകര്യവും ഏര്‍പ്പെടുത്തി. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് വാക്സിനെടുക്കാന്‍ സൗകര്യമുള്ളത്. വിസ നല്കിയ എമിറേറ്റിലെ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രവാസികള്‍ കുത്തിവെപ്പെടുക്കേണ്ടത്. സേഹയുടെ 80050 എന്ന നമ്ബറില്‍ വിളിച്ച് വാക്സിന് അപ്പോയ്ന്മെന്റ് എടുക്കാം. കോവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്സ് ഐ.ഡിയും ആവശ്യമാണ്.
വാക്സിന് ലഭിക്കുന്ന സ്ഥലങ്ങള്‍
അബൂദബി: സേഹയുടെ ക്ലിനിക്കുകളിലും വി.പി.എസ് ശാഖകളിലും
ദുബൈ: ദുബൈ പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്സിലെ ഫീല്‍ഡ് ആശുപത്രിയില്‍
അജ്മാന്: വാസിത് മെഡിക്കല്‍ സെന്റര്‍, അല്ഹുമൈദ സെന്റര്‍
ഉമ്മുല്‍ഖുവൈന്‍: അല്‍ബൈത്ത് മെത് വാഹിദ് അടക്കം വിവിധ കേന്ദ്രങ്ങള്‍
ഫുജൈറ: മുറാശിദ് മെഡിക്കല്‍ സെന്റര്‍