ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയവും നീതിന്യായ മന്ത്രാലയവുമാണ് ഇതു സംബന്ധിച്ച് പരസ്പര സഹകരണത്തിനായി മുന്നോട്ടുവന്നത്. ജനിതക, പകര്‍ച്ചവ്യാധി, അല്ലെങ്കില്‍ ലൈംഗിക രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ദമ്ബതികള്‍ സ്വതന്ത്രരാണെന്ന് ഉറപ്പുനല്‍കാന്‍ വിവാഹത്തിനു മുമ്ബ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിെന്റ നിയന്ത്രണത്തില്‍ നടക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സലിങ്ങും സ്ക്രീനിങ് സേവനങ്ങളും ഇനിമുതല്‍ നീതിന്യായ മന്ത്രാലയവുമായി പങ്കിടും. ഇ-വിവാഹങ്ങള്‍ പരിധികളില്ലാതെ നടത്താനുള്ള ശ്രമത്തില്‍, ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ഇലക്ട്രോണിക് ലിങ്ക് ഉപയോഗിച്ചാണ് വിവാഹത്തിനു മുമ്ബുള്ള സ്ക്രീനിങ്, കൗണ്‍സലിങ് റിപ്പോര്‍ട്ടുകള്‍ നീതിന്യായ മന്ത്രാലയത്തിന് കൈമാറുന്നത്.ജൈടെക്സ് ടെക്നോളജി വാരത്തിലാണ് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ഈ സംരംഭം പ്രഖ്യാപിച്ചത്. നീതിന്യായ മന്ത്രാലയവുമായുള്ള പങ്കാളിത്ത സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യും. വിവരങ്ങള്‍ വിലയിരുത്തുന്നതിനും വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നേടുന്നതിനും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ഇതെല്ലാം ഉള്‍പ്പെടുത്തുന്നതിനായി പ്രത്യേക ഡേറ്റബേസ് സ്ഥാപിക്കുമെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ആരോഗ്യ വിവര വിഭാഗം ഡയറക്ടര്‍ അലി അല്‍ അജ്മി പറഞ്ഞു. ഇത്തരം പങ്കാളിത്തങ്ങള്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളുടെയും സമന്വയത്തെ ഏകീകരിക്കാന്‍ സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം ആക്ടിങ് സെക്രട്ടറി ജഡ്ജി ഡോ. സയീദ് അലി ബഹ്ബൂ അല്‍ നഖ്ബി പറഞ്ഞു.