വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വളന്റിയര്‍മാരുടെ സാന്നിധ്യത്തിലാണ് ഭക്ഷ്യ വിതരണം നടത്തിയത്. ആറ് പ്രവാസി സമൂഹത്തില്‍നിന്നുള്ള 236 കുടുംബങ്ങള്‍ക്കായി 800 ഭക്ഷ്യ കിറ്റുകളാണ് ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായവര്‍ക്ക് സാന്ത്വനമേകുകയെന്ന ഖത്തര്‍ ചാരിറ്റിയുടെ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷ്യ വിതരണം.രാജ്യത്തെ വിവിധ ഏജന്‍സികളുമായി സഹകരിച്ച് കോവിഡ്-19 വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഖത്തര്‍ ചാരിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും ഹെല്‍ത്ത് ബാഗുകളും ബോധവത്കരണം നടത്തുന്നതിനാവശ്യമായ ലീഫ് ലെറ്റുകള്‍ പോലെയുള്ള വസ്തുക്കളും കുറഞ്ഞ വരുമാനക്കാര്‍ക്ക് ഭക്ഷ്യ കിറ്റുകളും ഇതിെന്റ ഭാഗമായി നല്‍കിയെന്നും ഖത്തര്‍ ചാരിറ്റി കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം മേധാവി ജാസിം അല്‍ ഇമാദി പറഞ്ഞു.കോവിഡ്-19 പ്രതികൂലമായി ബാധിച്ച നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ ഖത്തര്‍ ചാരിറ്റി നല്‍കിയിട്ടുണ്ടെന്നും അല്‍ ഇമാദി കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 13262 ഭക്ഷ്യ കിറ്റുകളാണ് ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ നിന്നായി 53048 പേര് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്.