ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി

ഗള്‍ഫ് ഐക്യം ശക്തിപ്പെടുത്തുന്നതിന് നടത്തിയ പരിശ്രമങ്ങളില്‍ കുവൈത്ത് അമീറിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.ഉപരോധം അവസാനിപ്പിക്കാനും ജിസിസി രാജ്യങ്ങളുടെ ഐക്യത്തിനുമായി അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തുടങ്ങിവച്ച പരിശ്രമങ്ങള്‍ക്കും അമീര്‍ നന്ദി അറിയിച്ചു

Comments (0)
Add Comment