ഖത്തറില്‍ ഇന്ന് സമുദ്ര നിരപ്പ് അഞ്ച് അടി മുതല്‍ എട്ട് അടി വരെ ഉയരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ചില പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായും അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് 26 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ വീശിയേക്കും. ഖത്തറില്‍ ഇന്ന് രാവിലെ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. ഏറ്റവും താഴ്ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസ് തുരൈനയില്‍ രേഖപ്പെടുത്തി.

Comments (0)
Add Comment