ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാം) വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബഹ്‌റൈന്‍ അനുമതി നല്‍കി

നിരവധി രാജ്യങ്ങളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ സമഗ്രമായ വിലയിരുത്തിയശേഷവാണ് വാക്‌സിന്‍ അംഗീകരിക്കാനും ഉപയോഗിക്കാനുമുള്ള തീരുമാനമെന്ന് ദേശീയ ആരോഗ്യ നിയന്ത്രണ സമിതി (എന്‍എച്ച്‌ആര്‍എ) പ്രസ്താവനയില്‍ അറിയിച്ചു.

42,299 പേരില്‍ നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം വാക്‌സിന്‍ 86% ഫലപ്രാപ്തി കാണിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ ആ പരീക്ഷണങ്ങളില്‍ പങ്കെടുത്തിരുന്നു. 7,700 ലേറെ വോളണ്ടിയര്‍മാര്‍ വാകസിന്‍ പരീക്ഷണത്തിന് രംഗത്തുവന്നു.സിനോഫാമിന്റെ ജൂലൈയില്‍ യുഎഇയില്‍ ആരംഭിച്ച മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പിന്നീട് ബഹ്‌റൈന്‍, ജോര്‍ദാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. അംഗീകൃത വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ രാജ്യം പങ്കെടുത്തിട്ടുണ്ടെന്നും മുന്‍നിര പ്രൊഫഷണലുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി മുമ്ബ് അനുമതി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.രജിസ്‌ട്രേഷനായി സിനോഫാം അംഗീകരിക്കുന്നതിലൂടെ ഇത് ഇപ്പോള്‍പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Comments (0)
Add Comment