ജനുവരിയോടെ അന്‍പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസ് തുടങ്ങാനാലോചനയുമായി വിദ്യാഭ്യാസ വകുപ്പ്

മുഖ്യമന്ത്രി 17-ന് വിളിച്ചിരിക്കുന്ന യോഗത്തില്‍ കൂടിയാലോചിച്ച്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും ഇപ്പോഴത്തെ പ്രധാന ആകാംഷ സ്കൂള്‍ എപ്പോള്‍ തുറക്കും, എപ്പോഴാകും പരീക്ഷ എന്നതൊക്കെയാണ്. സ്കൂളുകള്‍ ആറുമാസമായി അടഞ്ഞുകിടക്കുകയാണ്‌. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ അധ്യയനത്തിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. അതിന്റെ മുന്നോടിയായി അമ്ബത് ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകരെത്തുന്നത് പോലെ അമ്ബത് ശതമാനം വിദ്യാര്‍ത്ഥികളും വന്ന് ക്ലാസുകള്‍ തുടങ്ങാമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണം തീരുമാനിക്കുക അതാത് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സ്ഥിതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

Comments (0)
Add Comment