‘ജീവിച്ചിരിക്കുന്ന മൗഗ്ലി’യുടെ കഥ

ദിവസവും 30 കിലോമീറ്ററിലധികം നടക്കണം. ഭക്ഷണം പുല്ല്. താമസം കാട്ടില്‍. പറഞ്ഞുവരുന്നത് സന്‍സിമാന്‍ എല്ലി എന്ന ‘ജീവിച്ചിരിക്കുന്ന മൗഗ്ളി’യെ കുറിച്ചാണ്. മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന എല്ലിയുടെ രൂപം വിചിത്രമാണ്. എല്ലിയുടെ രൂപം ഇങ്ങനെയായതിനാല്‍ പ്രദേശവാസികള്‍ ഇയാളെ നാട്ടില്‍ നിന്നും തുരത്തുക പതിവായിരുന്നു.അവന്റെ മുഖം ഇങ്ങനെയായതിനാല്‍ നാട്ടുകാര്‍ അവനെ പലപ്പോഴും അധിക്ഷേപിക്കുകയും ആട്ടിയകറ്റുകയും ചെയ്തിരുന്നു. എല്ലി സ്കൂളിലൊന്നും പോയിട്ടുമില്ല. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബമാണ്. കാട്ടില്‍ പോയി പുല്ലും മറ്റും ഭക്ഷിച്ചാണ് എല്ലി ജീവിക്കുന്നത്. കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു നില്‍ക്കുന്ന സമയത്തായിരുന്നു എല്ലിയുടെ ജനനം. എന്നാല്‍ അവന്റെ മുഖം മറ്റ് മനുഷ്യരേക്കാള്‍ വ്യത്യസ്തം ആയിരുന്നതിനാല്‍ നാട്ടുകാര്‍ പലപ്പോഴും അവനെ കളിയാക്കുകയും നാട്ടില്‍ നിന്നും ഓടിക്കുകയും ചെയ്യുകയാണ്.പ്രാദേശിക മാദ്ധ്യമം വാര്‍ത്ത നല്‍കിയതോടെയാണ് എല്ലിയുടെ കഥ പുറംലോകം അറിയുന്നത്. ഈ മാദ്ധ്യമം തന്നെയാണ് ധനശേഖരണം നടത്തി എല്ലിയെ സഹായിക്കാനായി രംഗത്തെത്തിയിരിക്കുന്നത്. അച്ഛനില്ലാത്ത എല്ലിയെ വളര്‍ത്തുന്നതിനായി അമ്മയെ സഹായിക്കുന്നതിനായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Comments (0)
Add Comment