ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം ഐ​തി​ഹാ​സി​ക​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

 35 ദി​വ​സ​ത്തെ സ​മ​ര​ത്തി​നി​ടെ 32 ക​ര്‍​ഷ​ക​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ക​ര്‍​ഷ​ക സ​മ​രം തു​ട​രു​ന്ന​തു കേ​ര​ള​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വ​ര​വു നി​ല​ച്ചാ​ല്‍ കേ​ര​ളം പ​ട്ടി​ണി​യി​ലാ​കും. ച​ര​ക്കു നീ​ക്കം നി​ല​യ്ക്കു​ന്ന​തു ഭ​ക്ഷ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കും. ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും കൂ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.നിയമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു/. മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രം പിന്‍വലിക്കണമെന്നാണ് പ്രമേയം. കര്‍ഷക സമരം ഐതിഹാസികമാണെന്നും ഇച്ഛാശക്തി ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ വിലപേശല്‍ ശക്തി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നഷ്ടമാകും. ന്യായവിലയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ കേന്ദ്രം ശ്രമിക്കുന്നു. കര്‍ഷകരുടെ സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment