തിരുപ്പിറവി വരവേറ്റ് കേരളവും

കോവിടിന്റെ പശ്ചാത്തലത്തിലും നിറം മങ്ങാതെ കേരളത്തിലും തിരുപ്പിറവിയുടെ ഓര്‍മ പുതുക്കല്‍ ദിനമായ ക്രിസ്മസിനെ വിശ്വാസികള്‍ ആഘോഷപൂര്‍വം വരവേറ്റു. കൊവിഡ് മഹാമാരി വിതച്ച പ്രതിസന്ധികള്‍ക്കിടയിലും പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ പാതിരാക്കുര്‍ബാനയ്ക്കായി ഒത്തുചേര്‍ന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു സംസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം പ്രാര്‍ത്ഥനാച്ചടങ്ങുകള്‍ നടന്നത്.തിരുവനന്തപുരം പാളയത്തെ സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യം പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം പട്ടത്തെ സെന്‍റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് മലങ്കര ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാര്‍മികത്വം വഹിച്ചു.യേശുവിന്റെ തിരുപ്പിറവിദിനത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‍ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്ബാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ദേവാലയങ്ങളിലെ പാതിരാ കുര്‍ബാനയും പ്രാര്‍ത്ഥനയും.കൊവിഡ് കാലമായതിനാല്‍ കൂട്ടുകൂടാനും യാത്രപോകാനുമാകാതെ വീടിനകത്തിരുന്നാണെങ്കിലും ആഘോഷത്തിന് മാറ്റൊട്ടും കുറഞ്ഞിട്ടില്ല. മനസ്സില്‍ സ്നേഹനാളിന്‍റെ നിറവുമായി മുറ്റത്ത് നക്ഷത്രവിളക്കും പുല്‍ക്കൂടുമൊരുങ്ങിക്കഴിഞ്ഞു.എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിറവിയുടെ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ലത്തീന്‍ സഭയുടെ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ തിരുപ്പിറവി കര്‍മ്മങ്ങള്‍ക്ക് മുഖ്യകാ൪മികനായി. കോഴിക്കോട് രൂപതാബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മ്മികനായുള്ള ക്രിസ്മസ് – തിരുപ്പിറവി ദിവ്യബലി കോഴിക്കോട് ദേവമാത കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. എറണാകുളം ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലും ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ നടന്നു.ഇതിനിടെ വളരെ വ്യത്യസ്മായ ക്രിസ്തുമസ് ആഘോഷത്തിനും കൊച്ചി വേദിയായി. ഇടപ്പള്ളി മുതല്‍ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ട് വരെ സൈക്കിള്‍ ചവിട്ടിയാണ് ഒരു സംഘം വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചത്.സന്തോഷത്തിന്റെയും സ്‌നേഹത്തിന്‍റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്‍റെയും തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രതിസന്ധികാലഘട്ടത്തിലൂടെ കടന്നുപോകുമ്ബോഴും വിശ്വാസികള്‍ പ്രതീക്ഷ കൈവിടുന്നില്ല. വലിയ ആഘോഷങ്ങളോ കരോളോ ബാന്‍റ് മേളങ്ങളോ കൂട്ടായ്മകളോ ഒന്നുമില്ലെങ്കിലും നാടും നഗരവും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പുല്‍ക്കൂടൊരുക്കിയും അലങ്കാര വിളക്കുകള്‍ തൂക്കിയും വീടുകള്‍ പ്രതീക്ഷയുടെ പൊന്‍പ്രഭയിലാണ്. പുറത്തുപോകാന്‍ കഴിയില്ലെങ്കിലും അകത്തിരുന്ന്, വിരുന്നൊരുക്കി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു.ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ കരുതലോടെ വേണം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം – ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യമന്ത്രി ക്രിസ്മസ് പുതുവര്‍ഷാശംകള്‍ നേരുകയും ചെയ്തു.പുതിയൊരു വര്‍ഷത്തിലേക്ക് കടക്കുമ്ബോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെന്ന് മന്ത്രി. ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാം, മനസ്സുകൊണ്ട് ഒന്നിക്കാം, വലിയ കൂട്ടായ്മകള്‍ വേണ്ട – എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.യേശുദേവന്‍റെ തിരുപിറവി വിളിച്ചോതുന്ന ചടങ്ങുകള്‍ ദേവാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു. പ്രധാന ദേവാലയങ്ങലിലേല്ലാം സഭാതലവന്‍മാരടക്കമുള്ളവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികള്‍ മുഴങ്ങി. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുര്‍ബാനയുടെ പ്രാ‍ര്‍ത്ഥനാ നിമിഷങ്ങളെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. ഉര്‍ബി അറ്റ് ഓര്‍ബി – അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാര്‍പ്പാപ്പയുടെ പരമ്ബരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തില്‍ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ എട്ടാമത് ക്രിസ്മസ് സന്ദേശമാണിത്. വിശുദ്ധ കുര്‍ബാനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും.സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥാനാ നിര്‍ഭരമായ മനസുമായി ക്രൈസ്തവര്‍ പാതിരാക്കുര്‍ബാനയ്ക്കായി ഒത്തുചേര്‍ന്നു. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും.

Comments (0)
Add Comment