ഇത് സംബന്ധിച്ച പ്രഖ്യാപനം റിസര്‍വ് ബാങ്ക് ഒക്ടോബറില്‍ നടത്തിയിരുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും ഏത് സമയത്തും വലിയ തുകയുടെ ഇടപാട് നടത്താനുള്ള സൗകര്യം ചില രാജ്യങ്ങളില്‍ മാത്രമാണുള്ളത്. ചെറിയ ഇടപാടുകള്‍ക്കുള്ള (രണ്ടുലക്ഷം വരെ) ‘നെഫ്റ്റ്’ ഇതിനകം മുഴുവന്‍ സമയം ആക്കിയിട്ടുണ്ട്. 2004ല്‍ നാലു ബാങ്കുകളുടെ സഹകരണത്തോടെ തുടങ്ങിയ ആര്.ടി.ജി.എസ് നിലവില്‍ പ്രതിദിനം 6.35 ലക്ഷം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ബന്ധിപ്പിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം 237 ആയി. പ്രതിദിന ഇടപാട് തുക ശരാശരി 4.17 ലക്ഷം കോടിയാണ്. പുതിയ തീരുമാനം വ്യാപാര, വ്യവസായ മേഖലക്ക് കൂടുതല്‍ ഗുണകരമാകും.