ദേശീയ ദിനം, അമീര്‍ കപ്പ് ഫൈനല്‍ എന്നിവ ഒരേ ദിവസമായതിനാല്‍ മെേട്രാ സ്റ്റേഷനുകളില്‍ മുമ്ബത്തേക്കാളേറെ തിരക്ക് അനുഭവപ്പെടും. ഇത് മുന്നില്‍ക്കണ്ട് യാത്രക്കാര്‍ നേരത്തെ യാത്രക്ക് തയാറാകണം. യാത്രക്കായി കൂടുതല്‍ സമയം മാറ്റിവെക്കണം. ഖത്തര്‍ റെയില്‍ ആപ്ലിക്കേഷന്‍, ദോഹ മെേട്രാ വെബ്സൈറ്റ് എന്നിവയിലൂടെ യാത്ര നേരത്തെ ആസൂത്രണം ചെയ്യാന്‍ ശ്രദ്ധിക്കണം.സ്റ്റേഷനുകളിലെ തിരക്ക് കുറക്കുന്നതിനായി പുറപ്പെടുന്നതിനും നേരത്തെ എത്താന്‍ ശ്രമിക്കണമെന്നും ഖത്തര്‍ റെയില്‍ ആവശ്യപ്പെട്ടു.കോവിഡ്-19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ച് 30 ശതമാനം ശേഷിയിലാണ് നിലവില്‍ മെേട്രായുടെ പ്രവര്‍ത്തനം. ടിക്കറ്റ് വെന്‍ഡിങ് മെഷീന്, എന്‍ട്രി ഗേറ്റ്, പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് സ്റ്റേഷനുകളിലേക്കുള്ള കവാടങ്ങളില്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അല്‍ മീറ, ലുലു, കാരിഫോര്‍, ജംബോ ഇലക്േട്രാണിക്സ്, ഫാമിലി ഫുഡ് സെന്റര്‍, തലബാത് എന്നിവയിലൂടെ സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ കാര്‍ഡ് വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, ഗോള്‍ഡ് ക്ലാസ് കാര്‍ഡുകള്‍ എല്ലാ മെേട്രാ സ്റ്റേഷനുകളിലെയും ഗോള്‍ഡ് സെന്ററുകളില്‍ ലഭ്യമായിരിക്കും. യാത്രക്ക് മുമ്ബായി ഡെബിറ്റ്, െക്രഡിറ്റ് കാര്‍ഡുകള്‍ വഴി ഖത്തര്‍ റെയില്‍ ആപ് വഴിയോ വെബ്സൈറ്റ് (qr.com.qa) വഴിയോ റീചാര്‍ജ് ചെയ്യാം.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രാധാന്യം നല്കി പൊതുജനാരോഗ്യ മന്ത്രാലയത്തിെന്റയും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിെന്റയും സഹകരണത്തോടെ കോവിഡ്-19 മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ദോഹ മെേട്രാ കണിശത പുലര്‍ത്തുന്നുണ്ട്.ഇഹ്തിറാസ് ആപ്പില്‍ പച്ചനിറം സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ അധികൃതരെ കാണിച്ചിരിക്കണം. കൂടാതെ ശരീര താപനില പരമാവധി 37.8 ആയിരിക്കണം. എല്ലാവരും മാസ്ക് നിര്‍ബന്ധമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. യാത്രക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് സുരക്ഷ, കസ്റ്റമര്‍ കെയര്‍ ജീവനക്കാരുടെ നിരീക്ഷണം യാത്രയിലുടനീളം ഉണ്ടായിരിക്കും.