റിയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍, അന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പമാണ് ധനുഷും അഭിനയിക്കുന്നത്. ചിത്രത്തില്‍ വാഗ്നര്‍ മോറ, ജസീക്ക ഹെന്‍വിക്, ജൂലിയ ബട്ടേര്‍സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.2009 ല്‍ പുറത്തിറങ്ങിയ മാര്‍ക്ക് ഗ്രീനിയുടെ ദി ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അവഞ്ചേഴ്സ് സംവിധായകരായ റൂസോ ബ്രദേഴ്സ് ചിത്രം ഒരുക്കുന്നത്. സിനിമയില്‍ ധനുഷിന്റെ കഥാപാത്രം ഏതാണെന്ന് വ്യക്തമല്ല.
ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ് ദി ഗ്രേ മാന്‍. നേരത്തേ, 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍’ എന്ന ചിത്രത്തിലും ധനുഷ് ഭാഗമായിരുന്നു.