കറാച്ചി വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിലെ ബോയിര്‍ പൊട്ടിത്തെറിച്ചാണ് അത്യാഹിതം ഉണ്ടായത്. അപകടത്തില്‍ 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.കറാച്ചിയിലെ വ്യവസായ ശൃംഖലയുടെ കേന്ദ്രമായ പ്രദേശത്തെ ശീതീകരണ സംവിധാനങ്ങളുള്ള ഭാഗത്താണ് പൊട്ടിത്തെറി സംഭവിച്ചത്. ഏഴുപേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്നാണ് കറാച്ചി പോലീസ് അറിയിച്ചത്.ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ ചില ഫാക്ടറികളുടെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ നടക്കുന്നതായി കറാച്ചി ജില്ലാ കളക്ടര്‍ ലായീഖ് അഹമ്മദ് അറിയിച്ചു.