പാലമ്ബൂരില്‍ അവധി ആഘോഷിച്ച ശേഷം കരീന- സെയ്ഫ് കുടുംബം മടങ്ങിയെങ്കിലും അവിടുത്തെ മനോഹരചിത്രങ്ങള്‍ കരീന പങ്കുവെച്ചു.ധര്‍മ്മശാലയിയില്‍ ‘ഭൂത് പൊലീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്ന ഭര്‍ത്താവ് സെയ്ഫ്‌അലിഖാനൊപ്പം അവധിയാഘോഷിക്കുന്ന കരീനയുടെയും മകന്‍ തൈമൂറിന്റെയും ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. താരം തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.ദീപാവലിക്ക് മുമ്ബേ തന്നെ അവര്‍ ഹിമാചല്‍പ്രദേശിലെ പാലമ്ബൂര്‍ മലമേഖലയില്‍ എത്തിയിരുന്നു.സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ കരീന പലപ്പോഴായിതന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അവരുടെ പാലമ്ബൂര്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ നിരവധി ഫാന്‍ ക്ലബ്ബുകളും ഷെയര്‍ ചെയ്തിട്ടുണ്ട്.