പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍31 വരെ പേരു ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഡിസംബര്‍ 31വരെ ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കി അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. എന്നാല്‍ 31 കഴിഞ്ഞും വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാനവസരമുണ്ട്. അവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള സപ്ലിമെന്‍ററി വോട്ടര്‍പട്ടിക സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് 10 ദിവസം മുന്‍പ് പ്രസിദ്ധീകരിക്കും.അതിനാല്‍ ഡിസംബര്‍ 31 കഴിഞ്ഞും പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്ന് ടീക്കാറാം മീണ അഭ്യര്‍ഥിച്ചു.

Comments (0)
Add Comment