ഫലം പുറത്ത് വരും മുമ്ബ് വാക്ക് പാലിച്ച്‌ സ്ഥാനാര്‍ഥി

കഞ്ഞിക്കുഴി: രാഷ്ട്രിയര്‍ക്ക് വാഗ്‌ദങ്ങള്‍ എന്നും ഒരു വീക്കിനസ് ആണ്. എന്നാല്‍ വാഗ്‌ദങ്ങള്‍ നിറവേറ്റുന്നതിന് ഇത്തിരി കടുപ്പവുമാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാറാം വാ‍ര്‍ഡിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സന്തോഷ്കുമാറാണ് ഈ സ്ഥാനാര്‍ത്ഥി.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ ഒരു വാദ്ഗാനം നിറവേറ്റാന്‍ ബ്രഷും പൈയിന്‍റുമായി ഇറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥി. മതിലില്‍ മനോഹരമായി എഴുതിയിരുന്ന പേരും ചിഹ്നവുമൊക്കെ തുടച്ചുനീക്കിയാണ് വാക്കുപാലിക്കല്‍. പോസ്റ്ററുകളും ഫ്ലക്സ് ബോ‍ഡുകള്‍ നീക്കി പാതയോരങ്ങള്‍ പഴയപടിയാക്കുന്നു. ഒറ്റയ്ക്കല്ല പ്രചാരണം ഉഷാറാക്കാന്‍ ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും സന്തോഷ് കുമാറിനൊപ്പമുണ്ട്.

Comments (0)
Add Comment