സുരക്ഷാ നിയമത്തിന്റെ ഭാഗമായി പോലീസിന്റെ ഫോട്ടോ പകര്‍ത്തുന്നത് നിയമവിരുദ്ധമാക്കുന്ന വ്യവസ്ഥയാണു ജനങ്ങളെ തെരുവിലിറക്കുന്നത്. പത്രസ്വാതന്ത്ര്യം വിലക്കുന്ന ഈ നിയമം പോലീസിന്റെ ക്രൂരതകള്‍ക്കു മറയാകുമെന്ന് ആരോപിക്കപ്പെടുന്നു.ശനിയാഴ്ച പാരീസില്‍ നടന്ന റാലികള്‍ക്കിടെ വ്യാപകമായി സംഘര്‍ഷങ്ങളുണ്ടായി. റാലിക്കിടെ മുഖംമറച്ച കുറച്ചുപേര്‍ കടകളുടെ ജനാലകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്കു തീയിടുകയും ചെയ്തു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു നേരിട്ടു. 95 പേര് അറസ്റ്റിലായി. 67 പോലീസുകാര്‍ക്കു പരിക്കേറ്റു.