ഫ​ല​സ്​​തീ​ന്‍ പ്ര​ശ്​​നം ഒ​രു അ​റ​ബ്​ അ​ടി​സ്ഥാ​ന പ്ര​ശ്​​ന​മാ​ണെ​ന്നും അ​ബ്​​ദു​ല്‍ അ​സീ​സ്​ രാ​ജാ​വി​െന്‍റ കാ​ലം മു​ത​ല്‍ സൗ​ദി അ​റേ​ബ്യ ഫ​ല​സ്​​തീ​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ മ​ടി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ര്‍ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍

ഫ​ല​സ്​​തീ​ന്‍ ജ​ന​ത​ക്കാ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര ​െഎ​ക്യ​ദാ​ര്‍​ഢ്യ ദി​ന​ത്തി​ല്‍ പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ സൗ​ദി നി​ല​പാ​ട്​ ആ​വ​ര്‍​ത്തി​ച്ച്‌​ വ്യ​ക്ത​മാ​ക്കി​യ​ത്.ഫ​ല​സ്​​തീ​ന്‍ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​ക്ക്​ ഇ​ത്​ വ്യ​ക്ത​മാ​ക്കി സ​ന്ദേ​ശം അ​യ​ച്ചു.​ വി​ദേ​ശ​ന​യ​ത്തി​ല്‍ രാ​ജ്യം പി​ന്തു​ണ​​ക്കു​ന്ന വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളു​ടെ മു​ന്നി​ലാ​ണ്​ ഫ​ല​സ്​​തീ​ന്‍ പ്ര​ശ്​​നം. ഫ​ല​സ്​​തീ​ന്‍ പ്ര​ശ്​​ന​ത്തി​ലും ഫ​ല​സ്​​തീ​നി​ക​ളു​ടെ നി​യ​മാ​നു​സൃ​ത അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സൗ​ദി അ​റേ​ബ്യ​യു​ടെ നി​ല​പാ​ട്​ ഉ​റ​ച്ച​താ​ണ്. 2002ലെ ​ബൈ​റൂ​ത്​​ ഉ​​ച്ച​കോ​ടി​യി​ല്‍ സൗ​ദി അ​റേ​ബ്യ ത​യാ​റാ​ക്കി​യ അ​റ​ബ്​ സ​മാ​ധാ​ന പ​ദ്ധ​തി അ​റ​ബ്​ രാ​ജ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച​താ​ണ്. 1967ലെ ​അ​തി​ര്‍​ത്തി നി​ല​നി​ര്‍​ത്തി, ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​ക്കി ഒ​രു സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ന്‍ രാ​ഷ്​​​ട്ര​ത്തി​നാ​യു​ള്ള ആ ​ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ അ​ത്.അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ള്‍​ക്കും നി​യ​മ​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി സ​മാ​ധാ​ന​ത്തി​നു​ള്ള ത​​ന്ത്ര​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ പി​ന്തു​ണ​ക്കാ​ന്‍ സൗ​ദി അ​റേ​ബ്യ വീ​ണ്ടും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു. ഫ​ല​സ്​​തീ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച്‌​ ഇ​സ്രാ​യേ​ല്‍ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​െന്‍റ പ്രാ​ധാ​ന്യം ഉൗ​ന്നി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്നു.ഫ​ല​സ്​​തീ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ല്‍ ശ്ര​മം അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും സ്ഥി​ര​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​ണെ​ന്നും സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ പ്ര​മേ​യം സ്ഥി​രീ​ക​രി​ച്ച​താ​ണ്. ഫ​ല​സ്​​തീ​ന്‍ ജ​ന​ത​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​ഭാ​വ​ന ന​ല്‍​കി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ സൗ​ദി അ​റേ​ബ്യ.ഏ​റ്റ​വും ഒ​ടു​വി​ലാ​യി കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നും ഫ​ല​സ്​​തീ​ന്‍ ആ​രോ​ഗ്യ​കാ​ര്യാ​ല​യ​ത്തെ സ​ഹാ​യി​ക്കാ​നും 10 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ല്‍ സ​ഹാ​യം ന​ല്‍​കു​ക​യു​ണ്ടാ​യി.ഫ​ല​സ്​​തീ​ന്‍ പ്ര​ശ്​​ന​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട​തി​െന്‍റ​യും സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​നും മേ​ഖ​ല​യു​ടെ സ്ഥി​ര​ത വ​ര്‍​ധി​പ്പി​ക്കാ​നും ശ്ര​മ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​െന്‍റ​യും പ്രാ​ധാ​ന്യം വി​ദേ​ശ​കാ​ര്യ മ​​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഫ​ല​സ്​​തീ​ന്‍ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ മ​ഹ​ത്വം മ​ന്ത്രി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി

Comments (0)
Add Comment