ബുറെവി ചുഴലിക്കാറ്റ് മൂലമുള്ള അതിശക്‌തമായ മഴയില്‍ തമിഴ്‌നാട്ടില്‍ ഒമ്ബത് മരണം

3 ദിവസമായി തുടരുന്ന മഴയില്‍ 9 പേര്‍ മരിച്ചു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വെള്ളിയാഴ്‌ച രാവിലെ തമിഴ്‌നാട് തീരം തൊട്ട ബുറെവി രാമനാഥപുരത്തിന് സമീപം 3 മണിക്കൂര്‍ നിശ്‌ചലമായതാണ് മഴ ശക്‌തി ആര്‍ജ്‌ജിക്കാന്‍ കാരണം. ചുഴലിക്കാറ്റിന്റെ തീവ്രത പിന്നീട് കുറഞ്ഞു.ബുറേവി തീവ്ര ന്യൂനമര്‍ദമായതോടെ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.

Comments (0)
Add Comment