സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. വിദേശത്തേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും, കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.ചില രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യവും, സുരക്ഷയും കണക്കിലെടുത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ അറിയിച്ചത്. വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള ചരക്കുനിരോധനത്തെയും വിലക്ക് ബാധിക്കില്ല.ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തും ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തര യോഗം ചേരും.ബ്രിട്ടണില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസ്. ബ്രിട്ടണില്‍ ലണ്ടനിലും വടക്ക്കിഴക്കന്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ബോറിസ് ജോണ്സന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലണ്ടനിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ടയര്‍ 4 നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. ജനങ്ങളോട് യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു.