മനുഷ്യകോശത്തിലേക്കു കയറാനുള്ള ശേഷിയില്‍ കരുത്തുനേടിയെന്നതാണ് വൈറസിന് വന്ന പ്രധാന മാറ്റം. പുതിയ വകഭേദം അപകടകാരിയാണെങ്കിലും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്.ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത 70% അധികമായെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നേരത്തെ, വൈറസ് ബാധിച്ച 2 പേരില്‍ നിന്ന് 3 പേരിലേക്കാണ് രോഗം പകര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരാളില്‍ നിന്ന് തന്നെ 2.5 പേര്‍ക്ക് എന്ന നിരക്കിലാണ് ബ്രിട്ടനിലെ രോഗ വ്യാപനം. ബ്രിട്ടനില്‍ ഈ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. യുകെയില്‍ കണ്ടെത്തിയ കൊറോണ വകഭേദം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതല്ല. എന്നാല്‍ രോഗ വ്യാപന ശേഷി കൂടുതലുള്ളതാണ്. രാജ്യത്ത് വികസിപ്പിച്ചുക്കൊണ്ടിരിക്കുന്ന വാക്സിനുകളുടെ സാധ്യതയെ ഇത് നിലവില്‍ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.