ഭൂമിയുടെ നിയന്ത്രണം കൈക്കലാക്കുന്ന അന്യഗ്രഹ ജീവികള്‍ മനുഷ്യനെ അടിമകളാക്കുന്ന കാലം അടുത്തുവോ?

ബുക്കാറെസ്റ്റ്: ഇതിലേക്ക് വിരല്‍ചൂണ്ടുന്ന ചില കാര്യങ്ങള്‍ ലോകത്തിന്റെ പലഭാഗത്തായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റൊമാനി​യയി​ലെ പി​യത്ര നീമി​ലെ പെട്രോഡാവ ഡേസി​യന്‍ കോട്ടയ്ക്ക് തൊട്ടരി​കി​ലായി​ അന്യഗ്രഹ ജീവി​കള്‍ സ്ഥാപി​ച്ചെന്നു കരുതുന്നു ഫലകം കണ്ടെത്തി​യതാണ് ഒടുവി​ലത്തെ സംഭവം. പതി​മൂന്നടി​ ഉയരത്തില്‍ ത്രി​കോണാകൃതി​യുളള ഫലകമാണ് കണ്ടെത്തി​യത്. ഭൂമി​യി​ല്‍ ഉറപ്പി​ച്ച നി​ലയി​ലുളള തി​ളക്കമാര്‍ന്ന ഏതോ ലോഹം കൊണ്ടുണ്ടാക്കി​യ സ്തംഭത്തി​ല്‍ കുറി​പ്പുകള്‍ക്ക് സമാനമായ ചി​ലത് കാണുകയും ചെയ്യുന്നുണ്ട് എന്നാണ് റി​പ്പോര്‍ട്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഫലകം കണ്ടത്.ഇത്തരത്തി​ലൊരു ഫലകം നേരത്തേ അമേരിക്കയിലെ തെക്കന്‍ യൂറ്റായിലെ മരുഭൂമിയില്‍ കണ്ടെത്തി​യി​രുന്നു. റൊമാനി​യയി​ല്‍ കണ്ടെത്തി​യ ഫലകത്തി​ന് ഇതി​ല്‍ നി​ന്ന് ചി​ല വ്യത്യാസങ്ങള്‍ കണ്ടെത്തി​യി​ട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവി​കള്‍ സ്ഥാപി​ച്ചതാണെന്നാണ് അന്യഗ്രഹ ജീവികളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവര്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തി​ന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.അമേരിക്കയിലെ മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകള്‍ക്ക് സമീപത്ത് മണ്ണില്‍ നിന്ന് 12 അടി ഉയരത്തിലാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടര്‍ വഴി ചെമ്മരിയാടുകളുടെ സര്‍വേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഇതിനെക്കുറിച്ച്‌ ശാസ്ത്രജ്ഞര്‍ പരിശോധിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തിയാണിതെന്നാണ് വിശദീകരണം. സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്‌പേസ് ഒഡീസിയില്‍ ‘ ഇതുപോലൊരു സ്തംഭത്തെ കാണാം.ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരില്‍ ആരെങ്കിലും നിര്‍മിച്ച്‌ മരുഭൂമിയില്‍ സ്ഥാപിച്ചതാകാന്‍ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകര്‍ പറഞ്ഞിരുന്നത്.

Comments (0)
Add Comment