“മെസ്സിയെ ഒരു എതിരാളിയായി കണ്ടിട്ടേയില്ല” – റൊണാള്‍ഡോ

യുവന്റസ് നിരയില്‍ ഇരട്ട ഗോളുകളുമായി സ്റ്റാര്‍ ആകാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ആവുകയും ചെയ്തു. മെസ്സിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടമായി ലോകം കണ്ട മത്സരത്തില്‍ മെസ്സി നന്നായി കളിച്ചു എങ്കിലും ഗോള്‍ ഒന്നും നേടാന്‍ ആയില്ല.ഇന്നലെ ഇരട്ട ഗോളുകളുമായി തിളങ്ങിയ റൊണാള്‍ഡോ താന്‍ മെസ്സിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ല എന്ന് പറഞ്ഞു. മെസ്സിയും താനും എതിരാളികള്‍ ആണെന്ന കഥ മാധ്യമങ്ങള്‍ പടച്ചതാണ്. മെസ്സിയും താനും തമ്മില്‍ ഒരുപാട് കാലമായി അവാര്‍ഡ് ചടങ്ങുകളിലും മറ്റും കാണാറുണ്ട്. അപ്പോഴെല്ലാം രണ്ടു പേരും തമ്മില്‍ നല്ല ബന്ധമാണ്. നിങ്ങള്‍ മെസ്സിയോട് ചോദിച്ചാലും ഇതേ ഉത്തരം തന്നെയാകും ലഭിക്കുക എന്നും റൊണാള്‍ഡോ പറഞ്ഞു.

Comments (0)
Add Comment