അതിനുവേണ്ടി ഇരുഹറം കാര്യാലയവും ആരോഗ്യ മന്ത്രാലയം ചര്‍ച്ച നടത്തി. സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അല്‍സുദൈസും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും തമ്മിലാണ് ചര്‍ച്ച നടത്തിയത്.ഇരുഹറം കാര്യാലയ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു. മനുഷ്യ ആരോഗ്യത്തിന് ഗവണ്മെന്റ് വളരെയധികം പ്രധാന്യം നല്‍കുന്നുവെന്നും ഇത് കോവിഡ് വ്യാപന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിച്ചെന്നും അല്‍സുദൈസ് പറഞ്ഞു.പ്രതിസന്ധികള്‍, ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ സൗദി അറേബ്യ അസാധാരണവും സമാനതകളുമില്ലാത്ത ഒരു ചരിത്ര മാതൃകയാണ് കാണിച്ചത്. ഇൗ സന്ദര്‍ശനം ഇരുവിഭാഗവും തമ്മിലുള്ള സഹകരണത്തിന് പുതിയ ചക്രവാളം തുറക്കും. ഇരുഹറമുകളില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന, കാര്യങ്ങള്‍ എപ്പോഴും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരു വര്‍ക്കിങ് ടീമിനെ ഇരുവകുപ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിക്കണമെന്നും അല്‍സുദൈസ് നിര്‍ദേശിച്ചു. കോവിഡിനിടയില്‍ ഇരുഹറം കാര്യാലയം നടത്തിയ ശ്രമങ്ങളെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.ഇരുഹറമുകളിലെയും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇതു സഹായിച്ചു. ഹജ്ജ്, ഉംറ സീസണുകള്‍ക്ക് സൗദി അറേബ്യ നടത്തിയ അത്ഭുതകരമായ സംഘാടന പാടവത്തിന് അന്താരാഷ്ട്ര തലത്തില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. കോവിഡിനു ശേഷം എങ്ങനെ ജീവിക്കാമെന്നതിനുള്ള സമ്ബൂര്‍ണ പദ്ധതിക്കായി പ്രവര്‍ത്തിക്കും.