യുഎഇയില്‍ ഇന്ന് 1092 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു

ചികിത്സയിലായിരുന്ന 670 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തപ്പോള്‍ ഒരാളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്.98,562 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,86,041 ആയി. ഇവരില്‍ 1,64,349 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 618 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Comments (0)
Add Comment