രണ്ട് ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്റെ പുതിയ വാദം. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കി. 92 ശതമാനം വിജയമാണ് റഷ്യ അവകാശപ്പെടുന്നത്.ഫൈസര്‍ കോവിഡ് വാക്സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുടിനും വാക്സിന്‍ ഉപയോഗത്തിന് ആവശ്യപ്പെടുന്നത്. റഷ്യന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി റഷ്യ ചര്‍ച്ച നടത്തിവരുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.