റൊണാള്‍ഡോ മുന്നോട്ട്

ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു വലിയ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. 750 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ആണ് റൊണാള്‍ഡോ എത്തിയത്. രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ച്‌ 750 ഗോളുകള്‍ ഇതുവരെ നേടാന്‍ റൊണാള്‍ഡോക്ക് ആയി‌. സ്പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്.റൊണാള്‍ഡോയെ കൂടാതെ വെറും രണ്ട് താരങ്ങള്‍ മാത്രമേ 750ല്‍ കൂടുതല്‍ ഗോളുകള്‍ കരിയറില്‍ നേടിയിട്ടുള്ളൂ. ബ്രസീല്‍ ഇതിഹാസം പെലെയും ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികനുമാണ് ഈ നേട്ടത്തില്‍ നേരത്തെ എത്തിയത്. പെലയ്ക്ക് 757 ഗോളും ബികാന് 759 ഗോളും ആണ് ഉള്ളത്.

റൊണാള്‍ഡോയുടെ ഗോളുള്‍;

🇪🇸 Real Madrid: 450 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Man Utd: 118 ⚽
🇵🇹 Portugal: 102 ⚽
🇮🇹 Juventus: 75 ⚽
🇵🇹 Sporting: 5 ⚽

Comments (0)
Add Comment