വ്യാപാരസ്ഥാപനങ്ങളുടെയുംഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു.ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ( കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ) രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാണ്. ഹോട്ടലുകളില്‍ ( കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ) എത്തുന്നവര്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയും ഇരുത്തി ഭക്ഷണം നല്‍കാനും പാഴ്സല്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയും വിതരണം ചെയ്യാനും അനുമതി നല്‍കി ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ ഉത്തരവായി. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടി കോവിഡ് 19: വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു.

Comments (0)
Add Comment