ഷിഗെല്ല രോഗം പടര്‍ന്നത് വെള്ളത്തില്‍ നിന്ന് തന്നെ

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തില്‍ നിന്ന് തന്നെയെന്ന് പഠന റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.കോഴിക്കോട് ജില്ലയില്‍ കോട്ടാംപറമ്ബ് മുണ്ടിക്കല്‍ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.വീണ്ടും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങള്‍ ഉള്ളവര്‍ വളരെ വേഗം ചികിത്സ തേടണമെന്നും നിര്‍ദ്ദേശം.ഷിഗെല്ല ബാധിച്ച്‌ മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ രണ്ട് കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Comments (0)
Add Comment