നടന്‍ തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പങ്കുവച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണമാണ് ക്വാറന്റൈനെന്നും താരം അറിയിച്ചു.താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുളളവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടു. രോഗം ഭേഗമാകുന്ന വിവരം അറിയിക്കാമെന്ന് നടന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.ക്രിസ്‌മസ് പ്രമാണിച്ച് ബന്ധുവും നടനുമായ അല്ലു അര്‍ജ്ജുന്‍ അടക്കമുളളവര്‍ക്കൊപ്പം രാം ചരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും നടന്‍ നേരത്തെ പങ്കുവച്ചിരുന്നു.