സ്‌കൂളുകള്‍ ജനുവരി നാലുമുതല്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഐഎസ്സിഇ

(കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്) മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്‌ട്, പ്രാക്ടിക്കല്‍ വര്‍ക്കുകളിലും സംശയനിവാരണ ക്ലാസുകളിലും പങ്കെടുക്കാന്‍ സ്‌കൂളുകള്‍ തുറക്കണമെന്നാണ് കത്തിലെ ആവശ്യം. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാമെന്നും അറിയിച്ചിട്ടുണ്ട്. 2021ലെ ഐസിഎസ്‌ഇ, ഐഎസ്സി ബോര്‍ഡ് പരീക്ഷാ തിയ്യതി നിശ്ചയിക്കാനായി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment