സൗദിയില്‍ ശനിയാഴ്​ച 190 പേര്‍ക്ക്​ മാത്രമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്

രാജ്യത്ത്​ വിവിധയിടങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു​. 324 പേര്‍ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 358526 ആയി.രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5954 ആണ്​. അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതില്‍ 603 പേര്‍ മാത്രമാണ്​ ഗുരുതരനിലയിലുള്ളത്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു.

Comments (0)
Add Comment