അവസാന മിനുട്ടുകളിലെ ഇരട്ട ഗോളുകള്‍ ബെംഗളൂരുവിന്റെ എല്ലാ ആഗ്രഹങ്ങളും തകര്‍ത്ത് കളഞ്ഞു

അത്രയും നേരം ഇരട്ട ഗോള്‍ നേടി വിജയം പ്രതീക്ഷിച്ചു കഴിഞ്ഞ ബെംഗളൂരുവിന്‍റെ ഇട നെഞ്ചില്‍ തീ കോരിയിട്ട പോലെ 86 ആം മിനുട്ടില്‍ അരിടാനെ സന്താന 91 ആം മിനുട്ടില്‍ ഫ്രാന്‍സിസ്ക്കോ സന്ദാസ എന്നിവര്‍ ഗോള്‍ കണ്ടെത്തിയതോടെ കളി കീഴ്മേല്‍ മറിഞ്ഞു.മല്‍സരത്തിന്റെ ആദ്യ പകുതികളില്‍ കൃത്യമായ ആധിപത്യം പുലര്‍ത്തിയ ബെംഗളൂരു 9 ആം മിനുട്ടില്‍ ഗോള്‍ നേടി ഹൈദരാബാദിനെതിരെ ലീഡ് നേടി.സുനില്‍ ഛേത്രിയുടെ വകയായിരുന്നു ഗോള്‍.61 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി വിജയം ഏറെക്കുറെ ഉറപ്പിച്ച മട്ടായിരുന്നു ബെംഗളൂരു എഫ്‌സി.സമനില നേടി വെറും ഒരു പോയിന്‍റ് മാത്രം നേടിയ ബെംഗളൂരു ഇപ്പോള്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

Comments (0)
Add Comment