ഇംഗ്ലീഷ് ഫുട്ബോളിലെ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ഒരിക്കല്‍ കൂടെ നേര്‍ക്കുനേര്‍ വരികയണ്

ഇന്ന് എഫ് എ കപ്പ് നാലാം റൗണ്ടിലാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടുന്നത്‌. ഇന്ന് യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ആന്‍ഫീല്‍ഡില്‍ വെച്ച്‌ പ്രീമിയര്‍ ലീഗില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ ആയിരുന്നു അവസാനിച്ചിരുന്നത്.ഇന്ന് സമനില നടക്കില്ല എന്നതിനാല്‍ ഇരുടീമുകളും വിജയത്തിനു വേണ്ടിയാകും കളിക്കുന്നത്‌. ലിവര്‍പൂള്‍ വളരെ മോശം ഫോമിലാണ് ഇപ്പോള്‍ ഉള്ളത്. അവസാന ആറു മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് ലിവര്‍പൂള്‍ വിജയിച്ചത്. ഡിഫന്‍സില്‍ പ്രധാന താരങ്ങള്‍ ഇല്ലാത്തതും അറ്റാക്കില്‍ ഉള്ള താരങ്ങള്‍ ഫോമില്‍ ഇല്ലാത്തതും ക്ലോപ്പിന് വലിയ പ്രശ്നമാണ്.മറുവശത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്ല ഫോമിലാണെങ്കിലും അവര്‍ക്ക് ഈ സീസണില്‍ ഇംഗ്ലണ്ടിലെ വലിയ ടീമുകളെ ഒന്നും പരാജയപ്പെടുത്താന്‍ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ന് വിജയിച്ച്‌ ആ വിമര്‍ശനം കൂടെ അവസാനിപ്പിക്കുക ആകും ഒലെയുടെ ലക്ഷ്യം. ഇന്ന് ടീമില്‍ വലിയ മാറ്റങ്ങള്‍ ഒലെ നടത്താനും സാധ്യതയുണ്ട്. രാത്രി 10.30നാണ് മത്സരം നടക്കുന്നത്. സോണി നെറ്റ്‌വര്‍ക്കില്‍ തത്സമയം കാണാം.

Comments (0)
Add Comment