ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. ഇതേത്തുടര്‍ന്ന് സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി. ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങളില്‍ ക്രുനാലിന് കളിക്കാനാവില്ല. ഏകദിന പരമ്ബരയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തി ഇംഗ്ലണ്ടിനെതിരായ പരമ്ബരയ്ക്ക് വേണ്ടി പരിശീലനത്തിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരാനായി നാട്ടിലേക്കു മടങ്ങി.

Comments (0)
Add Comment