ഇന്ന് ഇംഗ്ലണ്ടില്‍ ഒരു വന്‍ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്

ലീഗ് കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ ഡാര്‍ബിയാണ് നടക്കാന്‍ പോകുന്നത്. മാഞ്ചസ്റ്ററിലെ വന്‍ ക്ലബുകളായ യുണൈറ്റഡും സിറ്റിയും മുഖാമുഖം. ഇന്ന് വിജയിക്കുന്നവര്‍ ഫൈനലിലേക്ക് മുന്നേറും. രണ്ട് ടീമുകളും മികച്ച ഫോമിലാണ് ഉള്ളത് എന്നത് കളി ആവേശകരമാക്കും. അവസാന മത്സരത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ച പെപിന്റെ ടീം അവരുടെ ഏറ്റവും മികച്ച ഫോമിലാണവര്‍ ഉള്ളത് എന്ന് തെളിയിച്ചിരുന്നു.അപരാജിത കുതിപ്പ് തുടരുന്ന ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഒട്ടും പിറകില്‍ അല്ല. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടിയപ്പോള്‍ കളി ഗോള്‍ രഹിത സമനിലയില്‍ ആയിരുന്നു അവസാനിച്ചത്. എന്നാല്‍ ഇന്ന് സമനില എന്നൊന്ന് ഇല്ല. സിറ്റിയില്‍ പല താരങ്ങളും കൊറോണ കാരണവും പരിക്ക് കാരണവും പുറത്താണ് എന്ന യുണൈറ്റഡിന് ചെറിയ ആശ്വാസം നല്‍കും. എന്നാല്‍ അഗ്വേറോ പരിക്ക് മാറൊ തിരികെ എത്തിയിട്ടുണ്ട്.ലീഗ് കപ്പ് ആയതു കൊണ്ട് തന്നെ രണ്ടു ടീമുകളും ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്ന് രാത്രി 1.15നാണ് സെമി ഫൈനല്‍ നടക്കുന്നത്.

Comments (0)
Add Comment