ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ആസ്ട്ര സെനിക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് ഇന്ത്യയില്‍നിന്ന് എത്തിയത്.ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ ആരോഗ്യ മന്ത്രി ഫാഇഖ സഈദ് അസ്സാലിഹിന് വാക്സിന് കൈമാറി.ഇന്ത്യയില്‍നിന്നുള്ള ആദ്യഘട്ട വാക്സിനാണിതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വാക്സിന് അംഗീകാരം നല്‍കിയിരുന്നു.കോവിഡ് 19 ആഗോളവ്യാപകമായി കെടുതികള്‍ സൃഷ്ടിക്കുേമ്ബാള് പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിെന്റ ഭാഗമായി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സഹായത്തെ ആരോഗ്യ മന്ത്രി പ്രകീര്‍ത്തിച്ചു.വിവിധ മേഖലകളില്‍ ഇന്ത്യയും ബഹ്റൈനും തമ്മിലെ സഹകരണം അവര്‍ അനുസ്മരിച്ചു. ബഹ്റൈനുമായുള്ള ഉഭയകക്ഷി ബന്ധത്തിെന്റ വ്യാപ്തി എടുത്തുപറഞ്ഞ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.ദേശീയ വാക്സിന് കാമ്ബയിനിലൂടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും വാക്സിന് നല്‍കുകയാണ് ലക്ഷ്യം. ഇതിനായി നാഷനല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് കഠിന പ്രയത്നം നടത്തുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.