ഈ സീസണ്‍ കഴിഞ്ഞും എ സി മിലാനില്‍ തുടരുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്ന് സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാട്ടാന്‍ ഇബ്രഹിമോവിച്

സീസണ്‍ അവസാനം മാത്രമേ ഭാവിയെ കുറിച്ച്‌ ചിന്തിക്കുകയുള്ളൂ എന്ന് ഇബ്ര പറഞ്ഞു. ഇപ്പോള്‍ തന്റെ ആരോഗ്യം മികച്ചതാണ്. ഇത് ഇങ്ങനെ തുടരുന്ന കാലത്തോളം കാലം താന്‍ കളിക്കും. എവിടെ കളിക്കും എന്നത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയുടെ ആവശ്യം ഇപ്പോള്‍ ഇല്ല എന്നും ഇബ്ര പറഞ്ഞു.അവസാന ഒരു വര്‍ഷമായി എ സി മിലാനില്‍ ആണ് ഇബ്രഹിമോവിച് കളിക്കുന്നത്. ഇബ്രയുടെ സാന്നിദ്ധ്യം എ സി മിലാനെ അവരുടെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടുവരുന്നുണ്ട്. ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് മിലാന്‍ ഉള്ളത്. നീണ്ട കാലത്തിനു ശേഷം ഒരു സീരി എ കിരീടം ഇപ്പോള്‍ മിലാന്‍ സ്വപ്നം കാണുന്നുണ്ട്. ഒപ്പം ചാമ്ബ്യന്‍സ് ലീഗിലേക്ക് തിരികെ വരുന്നതും മിലാന്റെ ലക്ഷ്യമാണ്‌.

Comments (0)
Add Comment