ഐ എസ് എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും

വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗ ഒഡീഷയെ നേരിടും. ലീഗിലെ ആദ്യ വിജയം തേടിയാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്. ലീഗില്‍ ഏറ്റവും താഴെ നില്‍ക്കുന്ന രണ്ടു ടീമുകളാണ് ഈസ്റ്റ് ബംഗാളും ഒഡീഷയും. ഈസ്റ്റ് ബംഗാളിന് ഇന്ന് വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം എത്താന്‍ ആകും. കാര്യമായ മാറ്റങ്ങളുമായാലും ഈസ്റ്റ് ബംഗാള്‍ ഇന്ന് ഇറങ്ങുക.രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാന്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടും. ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്താന്‍ ആകും മോഹന്‍ ബഗാന്‍ ഇന്ന് ശ്രമിക്കുക. മികച്ച ഫോമിലാണ് മോഹന്‍ ബഗാന്‍ ഉള്ളത്. നോര്‍ത്ത് ഈസ്റ്റിന് ഇന്ന് വിജയിച്ചാല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ ആകും ഇപ്പോള്‍ ലീഗില്‍ ആറാം സ്ഥാനത്ത് ആണ് നോര്‍ത്ത് ഈസ്റ്റ് ഉള്ളത്.

Comments (0)
Add Comment